Thursday, August 16, 2007

ഡേവിഡിന്റെ കഥ

ഡേവിഡ് ഒരു മലയാളിയാണ്,ദുബായില്‍ ഒരു softwaire companyയില്‍ ജൊലി ചെയ്യുന്നു.താമസിക്കുന്നത് ഷാര്‍ജയിലാണ് ,പതിവുപൊലെ 4.30 ജൊലി കഴിഞ്ഞു ഡേവിഡ് മീഡിയാ സിറ്റിയില്‍ നിന്നു വീട്ടിലെത്തിയ പ്പൊഴെക്കും 6.35 ആയി. 2 മണിക്കുര്‍ നീണ്ട trafic ല്‍ കിടന്നു വീട്ടിലെത്തിയപ്പൊഴേക്കും ക്ഷീണിതന്നാണദ്ദേഹം.ഒരു വിദേന കിട്ടിയ പാര്‍ക്കിങ്ങില്‍ തന്റെ കാറ് ഇട്ടതിനു ശേഷം, ദൈഃവത്തിനു നന്ദി പറഞ്ഞു തന്റേ ഫ്ലാറ്റിലേക്കു നടന്നു.മനസ്സില്‍ എന്തൊക്കെയൊ വേദന ഉണ്ടെന്ന് ആ മുഖത്ത് നൊക്കിയാലറിയാം......
കിക്.....കിക്......കിക്......
സുമി (ഡേവിഡിന്റ മകള്‍) : മമ്മാ......പപ്പാ വന്നു......
നിമ്മി (ഡേവിഡിന്റെ ഭാര്യ) : വാതില്‍ തുറന്നു കൊടുക്കു മൊളേ....
ഡേവിഡ് : മൊളേ......
സുമി: പപ്പാ എന്തേ നേരം വൈകേ.......നമുക്കു പാര്‍ക്കില്‍ പൊകാം,
ഡേവിഡ് : പൊകാം മൊളെ...വേഗം റഡിയായിക്കൊ..
സുമി: ഞാന്‍ എപ്പൊഴേ റെഡീ പപ്പാ
ഡേവിഡ് : ഒകെ മൊളെ,പപ്പ ഈ ബാ‍ഗ് ഒന്നു റൂമില്‍ വച്ചൊട്ടെ.
സുമി: ഞാന്‍ വച്ചൊളാം
ഡേവിഡ് : ഒകെ
നിമ്മി: ഈ ചായ കുടിച്ചിട്ടു പൊകൂ.... ഇല്ലെങ്കില്‍ ഇതു തണുത്തുപൊകും.
ദൃതിയില്‍ ചായ കുടിച്ചു തീര്‍ത്ത ഡേവിഡ് മകളുടേ കൈ പിടിച്ചു പുറത്തേക്ക് നടന്നു,തളര്‍ന്ന മുഖത്ത് ക്ഷീണത്തിന്റെ കണികള്‍ തുടച്ചു നീക്കി അയാള്‍ നടന്നു,രാവിലെ മുതല്‍ വൈകുന്നെരം വരെയുണ്ടായ സംഭവങ്ങള്‍ മകള്‍ വാതൊരാതെ സംസാരിക്കുന്നുണ്ട്,ചിരിച്ചും മറുപടികള്‍ പറഞ്ഞും വേഗത്തില്‍ നടക്കുന്നു,ബുത്തീനയിലുള്ള പാര്‍ക്കാ‍ണു ലക്ഷ്യം.റൊഡു മുറിച്ചു കടക്കാന്‍ തുടങ്ങിയ ഡേവിഡ് കുട്ടിയെ കൈയ്യിലെടുത്തു വളരെ ശ്രദ്ധിച്ചു അപ്പുറത്തെക്കു കടന്നു.പാര്‍ക്കിന്റെ പടികടന്ന്പ്പൊഴെക്കും സുമി ഡേവിഡിന്റേ കൈ വിടിവിച്ചു ഓടി...
ഡേവിഡ് : മൊളേ സൂക്ഷിച്ച്.......
സുമി: ആ പപ്പാ.
കുട്ടിയെ കളിക്കാന്‍ വിട്ടു ഡേവിഡ് അടുത്തുള്ള “മാര്‍ബിള്‍” ബജ്ജിലിരുന്നു.മകള്‍ തന്റെ കണ്‍വെട്ടത്തുനിന്നു മായാതെ നൊക്കിയിരിക്കുകയാണയാള്‍.ഒട്ടേറെ കുട്ടികള്‍ കളിക്കുന്നുണ്ട്,ദിവസവും കാണുന്ന പരിചിത മുഃഖങ്ങള്‍ ഡേവിഡിനൊടു ചിരിക്കുന്നുണ്ട്.സുമി തന്റെ പ്രയത്തിലുള്ള ഒരു കുട്ടിയുമായാണു കളിക്കുന്നത്.അപരിചിതയായ ഒരു സ്ത്രീ ഡേവിഡിരിക്കുന്ന മാര്‍ബിള്‍ ബജ്ജില്‍ വന്നിരുന്നു.
സ്ത്രീ: താങ്കളുടെ മൊളാണൊ അത്
ഡേവിഡ് :അതേ
സ്ത്രീ: താങ്കളുടെ മൊളു കളിക്കുന്നത് എന്റെ കുട്ടിയുടെ കൂടെയാ..
ഡേവിഡ് : അതേയൊ...
സ്ത്രീ: എന്തു ചെയുന്നു.
ഡേവിഡ് : മീഡിയാ സിറ്റിയില്‍ work ചെയ്യുന്നു.
കുറച്ചു നേരം കഴിഞ്ഞപ്പൊള്‍ ഡേവിഡ് മൊളേ വിളിച്ചു......
ഡേവിഡ്: മൊളേ വാ പൂവ്വാം....
സുമി: 5 മിനുട്ടുപപ്പാ
ഡേവിഡ് : ഒകെ
1/2 മണിക്കുരിനു ശേഷം ഡേവിഡ് മൊളേ വീണ്ടും വിളിച്ചു....
ഡേവിഡ് : വാ മൊളെ ....പൂവ്വാം നമുക്കു...
സുമി: 5 മിനുട്ടുകൂടി പപ്പാ പ്ലീസ്..
ഡേവിഡ്: ഒകെ
സ്ത്രീ : നല്ല ക്ഷമയാണല്ലൊ..
ഡേവിഡ്: (വിഷാദം കലര്‍ന്ന ഒരു പുഞ്ചൈരിയില്‍ മറുപടിയൊതുക്കി)
കളിയില്‍ മുഴുകിയിരിക്കുന്ന മകളെകാത്ത് ക്ഷമയൊടെ ഇരിക്കുന്ന ഡേവിഡിനൊട് സ്ത്രീ ചൊദിച്ചു
സ്ത്രീ :എങ്ങനെ യാനു ഇത്രക്കും ക്ഷമയൊടെ ഇരിക്കാന്‍ കഴിയുന്നതു.....എനിക്കു പറ്റില്ല.
ചൊദ്യത്തിന്റേ ഗൌരവം ഉള്‍ക്കൊണ്ട ഡേവിഡ് തന്റെ മനസ്സുതുറന്നു.
ഡേവിഡ്:ഇതു എന്റെ 2 മത്തെ കുട്ടിയാണു ഇവള്‍ക്കു മുന്നില്‍ എനിക്കു ഒരു ആണ്‍ കുട്ടിയുണ്ടായിരുന്നു,അവനെയും ഈ പാര്‍ക്കില്‍ ഞാന്‍ കൊണ്ടുവരാറുണ്ടായിരുന്നു.അവനും ഇതു പൊലേയാ.. ഇവിടെ വന്നാല്‍ വീട്ടിലെക്കു പൊകാന്‍ വിളിച്ചാല്‍ അവന്‍ വരില്ലായിരുന്നു,എന്നാലും ഞാന്‍ ദേഷ്യപ്പെട്ടു കൂട്ടികൊണ്ടു പൊകും.........6 മാസത്തിനു മുന്നെ ഇവിടെനിന്നു അവനെ കൊണ്ടുപൊകുബൊള്‍ കരഞ്ഞു വീണ്ടും എന്റെ കൈയ്യില്‍ നിന്നും കുതറി പാര്‍ക്കിലെക്കു ഒടിയതാ......................ഒരു കാറ് ഇടിച്ചു .......................അവന്‍ ഞങ്ങളെ വിട്ടുപൊയി.....
ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിറുത്തിയ ഡേവിഡിന്റെ കണ്ണില്‍ വെള്ളം നിറഞ്ഞു.മനസ്സു തേങ്ങി ,വിറയാര്‍ന്ന വാക്കുകളാല്‍ ഡേവിഡ് തുടര്‍ന്നു...
ഡേവിഡ്:അവന്റെ കളികള് കാണാന്‍ അവന്‍ ഇഷ്ടം പൊലെ സമയം തന്നു പക്ഷേ ഞാന്‍ അതു ഉപയൊഗിച്ചില്ല.. എന്റെ തെറ്റ്..ഞാന്‍ കാരണം മാ‍....
ഒരു നിശ്വാസത്തിനു ശേഷം ഡേവിഡ് വീണ്ടും പറഞ്ഞു
ഡേവിഡ്:നമ്മളൊക്കെ നമ്മളുടെതായ കാരണങ്ങള്‍ പറഞ്ഞു വീട്ടുകാരില്‍ നിന്നു വിട്ടു നില്‍ക്കുകയാ...ഇവരോക്കെ നഷ്ടപ്പെടുബൊളാണു ഇവരുടെയൊക്കെ വില മനസ്സിലാകുക. ഇന്നു ഇവളുടെ കളികാണാന്‍ അവള്‍ അവസരം തരുബൊള്‍ ഞാന്‍ അതു ഉപയൊഗിക്കണ്ടേ.......എന്റെ കുടുബം എനിക്കു വളരെ വളരെ വിലപ്പെട്ടതാ സമയം കിട്ടു‍ബൊളൊക്കെ ഞാന്‍ അവരുടെ കൂടെ ചിലവഴിക്കന്‍ ശ്രമിക്കുകയാ ഇപ്പൊ......

-ശുഭം-